Latest Malayalam News. World Cup Cricket News , World Cup 2022 News , Latest Cricket news, Indian Premier League News, Player Articles, , ISL News, Indian Football News ,Cricket Videos, Results, Point Tables | മലയാളം ന്യൂസ് പോർട്ടൽ

കേരളം കിടുക്കി…. ലീഡ്.. മത്സരം സമനില!! സച്ചിൻ ബേബി വെടികെട്ട് ഫിഫ്റ്റി

ഛത്തീസ്ഗഢും കേരളവും തമ്മിലുള്ള രഞ്ജി ട്രോഫി മത്സരം സമനിലയിൽ അവസാനിച്ചു.290 റൺസിൻ്റെ വിജയലക്ഷ്യം പിന്തുടർന്ന ഛത്തീസ്ഗഡ് 79/1 എന്ന നിലയിൽ ആയപ്പോൾ മത്സരം അവസാനിപ്പിച്ചു. ഒന്നാം ഇന്നിംഗ്‌സ് ലീഡ് നേടിയതോടെ കേരളത്തിന് മൂന്നു പോയിന്റുകൾ ലഭിച്ചു.ഛത്തീസ്ഗഡിന് ഒരു പോയിൻ്റ് ലഭിച്ചു.

അഞ്ച് മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയ കേരളത്തിന് 8 പോയിന്റ് മാത്രമാണുള്ളത്. ആറാം സ്ഥാനത്താണ് കേരളം.മത്സരം സമനിലയില്‍ അവസാനിച്ചതോടെ എട്ട് ടീമുകളുള്ള ഗ്രൂപ്പിൽ നിന്ന് ക്വാർട്ടർ ഫൈനലിലേക്ക് യോഗ്യത നേടാനുള്ള അവരുടെ പ്രതീക്ഷകൾ ഏതാണ്ട് അവസാനിച്ചു.ഇനി രണ്ടു മാസരങ്ങൾ മാത്രമാണ് കേരളത്തിന് കളിക്കാനുള്ളത്.ആന്ധ്രാ, ബംഗാള്‍ എന്നിവര്‍ക്കെതിരെയാണ് കേരളത്തിന്റെ മത്സരം.

69/2 എന്ന നിലയിൽ ദിവസം ആരംഭിച്ച കേരളം ഉച്ചഭക്ഷണത്തിന് തൊട്ടുപിന്നാലെ തങ്ങളുടെ രണ്ടാം ഇന്നിംഗ്സ് 251/5 എന്ന നിലയിൽ ഡിക്ലയർ ചെയ്തു.നേരത്തെ കേരളത്തിനായി സച്ചിൻ ബേബി 94 റൺസെടുത്തു.128 പന്തിൽ ആറ് ഫോറും ഒരു സിക്‌സും അടക്കമായിരുന്നു സച്ചിന്റെ ഇന്നിംഗ്സ്.ആദ്യ ഇന്നിഗ്‌സിലും സച്ചിൻ 90 കളിൽ പുറത്തായിരുന്നു.മുഹമ്മദ് അസ്ഹറുദ്ദീൻ 63 പന്തിൽ പുറത്താകാതെ 50 റൺസ് നേടി. ഒന്നാം ഇന്നിഗ്‌സിൽ 85 റൺസ് നേടിയ അസ്ഹറുദ്ദീൻ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിലേക്കുള്ള മടങ്ങി വരവ് ഗംഭീരമാക്കി.

കേരള ക്യാപ്റ്റൻ സഞ്ജു സാംസണും വിഷ്ണു വിനോദും 24 റൺസ് വീതം നേടി. ഓവറിന് അഞ്ച് എന്ന നിരക്കിൽ കേരളം സ്കോർ ചെയ്യുകയും സച്ചിൻ പുറത്തായതോടെ ഇന്നിംഗ്സ് ഡിക്ലയർ ചെയ്യുകയും ചെയ്തു.നാലാം ദിനം വിഷ്ണു വിനോദിന്‍റെ വിക്കറ്റാണ് ആദ്യം നഷ്ടമായത്. 22 പന്തില്‍ 24 റണ്‍സെടുത്ത വിഷ്ണു വിനോദിനെ അജയ് മണ്ഡല്‍ പുറത്താക്കി . രണ്ട് ഫോറും ഒരു സിക്സും അടിച്ച സഞ്ജു റൺസ് നേടിയ സഞ്ജുവിനെയും അജയ് മണ്ഡല്‍ പുറത്താക്കി.ആദ്യ ഇന്നിംഗ്സില്‍ അര്‍ധസെഞ്ചുറി നേടിയ സഞ്ജുവിന് പക്ഷെ രണ്ടാം ഇന്നിംഗ്സില്‍ വലിയൊരു ഇന്നിംഗ്സ് കളിക്കാനായില്ല.വെള്ളിയാഴ്ച തുമ്പയിൽ വെച്ച് കേരളം ബംഗാളിനെ നേരിടും.