Latest Malayalam News. World Cup Cricket News , World Cup 2022 News , Latest Cricket news, Indian Premier League News, Player Articles, , ISL News, Indian Football News ,Cricket Videos, Results, Point Tables | മലയാളം ന്യൂസ് പോർട്ടൽ

ആരും കഴിച്ചു പോകും എന്താ രുചി!! കോവക്ക ഇങ്ങനെ ചെയ്യൂ. മാന്ത്രിക രുചി

കോവയ്ക്ക വെച്ച് പലവിധ വിഭവങ്ങളും തയ്യാറാക്കുന്നവർ ആയിരിക്കും നമ്മളിൽ മിക്ക ആളുകളും. എന്നിരുന്നാലും കൂടുതൽ പേരും കോവയ്ക്ക തോരൻ ആയിട്ടായിരിക്കും ഉണ്ടാക്കുന്ന പതിവ്. അതിൽ നിന്നെല്ലാം വ്യത്യസ്തമായി നല്ല രുചിയോട് കൂടിയ കോവയ്ക്ക കറി എങ്ങനെ തയ്യാറാക്കാമെന്ന് വിശദമായി മനസ്സിലാക്കാം. ഈയൊരു രീതിയിൽ കോവയ്ക്ക കറി തയ്യാറാക്കാനായി ആവശ്യമായിട്ടുള്ള ചേരുവകൾ

കഴുകി വൃത്തിയാക്കി ചെറിയ കഷണങ്ങളായി നീളത്തിൽ മുറിച്ചു വെച്ച കോവയ്ക്ക, പച്ചമുളക്, ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്, തക്കാളി, കറിവേപ്പില, ജീരകം, മുളകുപൊടി, മഞ്ഞൾപൊടി, മല്ലിപ്പൊടി, കസൂരി മേത്തി, ആവശ്യത്തിന് ഉപ്പ് ഇത്രയും ചേരുവകളാണ്. ആദ്യം തന്നെ ഒരു പാൻ അടുപ്പത്ത് വച്ച് അതിലേക്ക് ആവശ്യത്തിന് എണ്ണ ഒഴിച്ച് കൊടുക്കുക. ചെറുതായി മുറിച്ചുവെച്ച് കോവയ്ക്ക എണ്ണയിലേക്ക് ഇട്ട് ആവശ്യത്തിന് ഉപ്പും ചേർത്ത് ഒന്ന് ഫ്രൈ ചെയ്തെടുത്ത് മാറ്റി വയ്ക്കുക.

വീണ്ടും പാൻ അടുപ്പത്ത് വെച്ച് കുറച്ച് എണ്ണയൊഴിച്ച ശേഷം അതിലേക്ക് ഉള്ളി, പച്ചമുളക്, കറിവേപ്പില എന്നിവയിട്ട് നല്ലതുപോലെ വഴറ്റുക. ഈയൊരു സമയത്ത് തന്നെ അല്പം ജീരകം കൂടി ഇട്ടു കൊടുക്കാവുന്നതാണ്. എല്ലാ ചേരുവകളും നല്ലതുപോലെ വഴണ്ട് വന്നു കഴിഞ്ഞാൽ അതിലേക്ക് മുറിച്ചുവെച്ച തക്കാളി കൂടി ചേർത്ത് നല്ലതുപോലെ വഴറ്റുക. ശേഷം പൊടികളെല്ലാം ചേർത്ത് പച്ചമണം പോകുന്നതുവരെ വഴറ്റി വെള്ളം ചേർത്ത് നല്ലതുപോലെ അടച്ചുവെച്ച് തിളപ്പിക്കുക.

അതിലേക്ക് കസൂരി മേത്തി കൂടി പൊടിച്ചിട്ട് കൊടുക്കാവുന്നതാണ്. ചാറ് ഒന്ന് കുറുകി വരുമ്പോൾ മുറിച്ച് വെച്ച കോവയ്ക്ക ചേർത്ത് നല്ലതുപോലെ വേവിച്ചെടുക്കുക. ഇപ്പോൾ രുചികരമായ കോവയ്ക്ക കറി റെഡിയായി കഴിഞ്ഞു. ചപ്പാത്തി, ചോറ് എന്നിവയോടൊപ്പമെല്ലാം ഒരേ രീതിയിൽ സെർവ് ചെയ്യാവുന്ന ഒരു കിടിലൻ കറിയായിരിക്കും ഇതെന്ന കാര്യത്തിൽ സംശയം വേണ്ട. വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്. Video Credit : BeQuick Recipes