Latest Malayalam News. World Cup Cricket News , World Cup 2022 News , Latest Cricket news, Indian Premier League News, Player Articles, , ISL News, Indian Football News ,Cricket Videos, Results, Point Tables | മലയാളം ന്യൂസ് പോർട്ടൽ

കരിയില കളയല്ലേ.. അതു മാത്രം മതി!! വീട്ടിലേക്ക് ആവശ്യമായ വളം മുഴുവൻ തയ്യാറാക്കാം എളുപ്പം

കരിയില ഇനി ചുമ്മാ കളയരുതേ! കത്തിക്കുകയും അരുത്! കരിയില മാത്രം മതി അടിപൊളി കമ്പോസ്റ്റ് എളുപ്പത്തിൽ ഉണ്ടാക്കാം; ഇത് ഇത്രം കാലം അറിയാതെ പോയാലോ! വീടിനോട് ചേർന്ന് ഒരു ചെറിയ പച്ചക്കറി തോട്ടം അല്ലെങ്കിൽ പൂന്തോട്ടം വേണമെന്ന് ആഗ്രഹിക്കുന്നവർ ആയിരിക്കും നമ്മൾ മിക്ക ആളുകളും. എന്നാൽ അവക്ക് നല്ല രീതിയിൽ വളർച്ച ഉണ്ടാകണമെങ്കിൽ ആവശ്യത്തിന് വളപ്രയോഗം നടത്തേണ്ടതുണ്ട്.

പലരും അതിനായി കടയിൽ നിന്നും ഉയർന്ന വില കൊടുത്ത് വളം വാങ്ങുന്ന പതിവായിരിക്കും ഉണ്ടാവുക. എന്നാൽ അതിനു പകരമായി വീട്ടിൽ തന്നെ കരിയില കമ്പോസ്റ്റ് എങ്ങിനെ നിർമ്മിക്കാം എന്നതാണ് ഇവിടെ വിശദമാക്കുന്നത്. കരിയില കമ്പോസ്റ്റ് ഉണ്ടാക്കാനായി ആവശ്യമായിട്ടുള്ള സാധനങ്ങൾ കുറച്ച് പച്ചയില, കരിയില, ചാണകവെള്ളം എന്നിവയാണ്.

ഈ ഒരു കമ്പോസ്റ്റ് ഉണ്ടാക്കാനായി ആദ്യം ചെയ്യേണ്ടത് ഒരു പ്ലാസ്റ്റിക് ചാക്കെടുത്ത് അതിലേക്ക് മുറ്റത്തും മറ്റുമുള്ള കരിയില നിറച്ചു കൊടുക്കുക എന്നതാണ്. കൂട്ടിയിട്ട കരിയിലയിൽ കാൽ ഭാഗമാണ് ആദ്യം ചാക്കിലേക്ക് നിറച്ചു കൊടുക്കേണ്ടത്. അതിനുശേഷം എടുത്തുവച്ച പച്ചിലകൾ ചെറിയ കഷണങ്ങളായി മുറിച്ചെടുത്തത് ഒരു ലയർ ഇട്ടു കൊടുക്കണം. പച്ചിലകൾ തിരഞ്ഞെടുക്കുമ്പോൾ വള്ളിപ്പടർപ്പു പോലുള്ളവ തിരഞ്ഞെടുത്ത് അവ ചെറുതായി കട്ട് ചെയ്യുന്നതാണ് കൂടുതൽ നല്ലത്. അതിനുശേഷം എടുത്തു വെച്ച ചാണകവെള്ളം അല്പം ഒഴിച്ചു കൊടുക്കാവുന്നതാണ്.

എത്രത്തോളം കരിയിലകൾ കൂട്ടി വെച്ചിട്ടുണ്ടോ അതിന്റെ അത്രയും അളവിൽ നേരത്തെ പറഞ്ഞ അതേ രീതിയിൽ ലയർ സെറ്റ് ചെയ്ത് കരിയില കമ്പോസ്റ്റ് ഉണ്ടാക്കിയെടുക്കാനായി സാധിക്കും.പ്ലാസ്റ്റിക് ചാക്ക് ഉപയോഗിക്കുന്നതു കൊണ്ടുള്ള ഒരു പ്രധാന ഗുണം അതിൽ ചെറിയ ഓട്ടകൾ ഉള്ളതു കൊണ്ട് തന്നെ ആവശ്യത്തിന് വായു സഞ്ചാരം അകത്തേക്ക് ലഭിക്കും എന്നതാണ്. ബാക്കി വിവരങ്ങൾക്ക് വീഡിയോ മുഴുവനായും കാണൂ. ഏവർക്കും ഉപകാരപ്രദമായ അറിവ്. Video Credit : walks with ponny