Latest Malayalam News. World Cup Cricket News , World Cup 2022 News , Latest Cricket news, Indian Premier League News, Player Articles, , ISL News, Indian Football News ,Cricket Videos, Results, Point Tables | മലയാളം ന്യൂസ് പോർട്ടൽ

ഇരുപതാം വയസ്സിൽ അന്താരാഷ്ട്ര അരങ്ങേറ്റം!! ഇരുപത്തഞ്ചാം വയസ്സിൽ പടിയിറക്കം😱 ഇന്ത്യൻ പേസറുടെ കരിയർ ഇങ്ങനെ

ഇന്ത്യൻ ക്രിക്കറ്റ്‌ ലോകത്തിൽ ഇടംകയ്യൻ പേസർമാർ വളരെ ചുരുക്കമാണ്.എല്ലാ കാലത്തും ലെഫ്റ്റ് ഹാൻഡ് പേസർമാർ ക്രിക്കറ്റ്‌ ടീമുകളിൽ സജീവമായി മികച്ച പ്രകടനങ്ങൾ ആവർത്തിക്കാറുണ്ട് എങ്കിലും നിലവിൽ ടീം ഇന്ത്യയിൽ ഇടംകയ്യൻ ഫാസ്റ്റ് ബൗളർമാർ ആരും തന്നേയില്ല. ഇപ്പോൾ മറ്റൊരു ഇടംകയ്യൻ പേസർ ക്രിക്കറ്റ്‌ കരിയർ ക്രിക്കറ്റ്‌ ലോകം ചർച്ചയാക്കി മാറ്റുകയാണ്.

അത്‌ മറ്റാരും അല്ല അന്താരാഷ്ട്ര ക്രിക്കറ്റിൽ ഇരുപതാം വയസ്സിൽ അരങ്ങേറ്റം നടത്തി ഇരുപത്തഞ്ചാം വയസ്സിൽ പടിയിറങ്ങിയ ആർ. പി സിംഗ് തന്നെ.സംഭവബഹുലമായ ഇന്ത്യൻ പേസറുടെ കരിയർ നമ്മൾ ഒന്ന് പരിശോധിച്ചാൽ അത്‌ അത്രത്തോളം അഭിമാനകരം തന്നെ.2004ലെ അണ്ടർ 19 ഐസിസി ലോകകപ്പിൽ അസാധ്യമായ ബൗളിംഗ് മികവ് പുറത്തെടുത്താണ് ആർ. പി സിംങ് ആദ്യമായി ക്രിക്കറ്റ്‌ ലോകത്തിൽ എല്ലാ ശ്രദ്ധയും നേടിയത്.

ആ ഒരു അണ്ടർ 19 ലോകകപ്പിൽ 24.75 എന്നുള്ള മികച്ച ശരാശരിയിൽ എട്ട് വിക്കറ്റുകൾ വീഴ്ത്തിയ താരം പിന്നീട് നടന്ന രഞ്ജി ട്രോഫി സീസണിൽ ഉത്തർപ്രദേശ് ടീമിനായി ആറ് കളികളിൽ നിന്നും 34 വിക്കറ്റുകൾ വീഴ്ത്തി.

ശേഷം 2005ലെ ഏകദിന ലോകകപ്പിൽ ഇന്ത്യൻ ക്രിക്കറ്റ്‌ ടീം ജേഴ്സിയിലേക്ക് തന്നെ ഗ്രാൻഡ് പ്രവേശനം കരസ്ഥമാക്കിയ താരം വൈകാതെ തന്നെ അനേകം മികച്ച പ്രകടനങ്ങളാൽ ഇന്ത്യൻ കുപ്പായത്തിൽ സ്ഥിരമായി മാറി.2007ലെ ടി :20 ലോകക്കപ്പ് നേടിയ ഇന്ത്യക്കായി ആർ. പി സിംഗ് കാഴ്ചവെച്ചത് മികച്ച ബൗളിംഗ്. ശേഷം കരിയർ മങ്ങിയ താരം 2011ലാണ് അവസാനമായി ഇന്ത്യൻ കുപ്പായത്തിൽ കളിച്ചത്.