ധോണി പിൻഗാമിയാകാൻ സഞ്ജുവോ… ഈ റിപ്പോർട്ടുകൾ ഷോക്കിങ്.. ത്രില്ലടിച്ചു മലയാളികൾ

എംഎസ് ധോണി ഐപിഎല്ലിൽ നിന്ന് തന്റെ ഔദ്യോഗിക വിരമിക്കൽ പ്രഖ്യാപനം ഇതുവരെ നടത്തിയിട്ടില്ലെങ്കിലും, അടുത്തിടെ അവസാനിച്ച സീസൺ തന്റെ അവസാന ഐപിഎൽ സീസൺ ആയിരിക്കും എന്നതിന്റെ സൂചന ധോണി പലപ്പോഴായി നൽകിയിട്ടുണ്ട്. ധോണി ചെന്നൈ സൂപ്പർ കിംഗ്സിനോട് വിടപറയുക എന്നത് ധോണി ആരാധകരെ സംബന്ധിച്ചിടത്തോളം വളരെയധികം നിരാശാജനകമാണെങ്കിലും, അവസാന സീസണിൽ സിഎസ്കെ ചാമ്പ്യന്മാരായതിനാൽ തന്നെ, ഇനി ധോണി വിരമിക്കുകയാണെങ്കിൽ കൂടി, അദ്ദേഹത്തിന് മികച്ച ഒരു യാത്രയയപ്പ് നൽകാനായതിന്റെ സന്തോഷം ആരാധകർക്കും ഉണ്ട്.

അതേസമയം, എംഎസ് ധോണി വിരമിച്ചാൽ ചെന്നൈ സൂപ്പർ കിംഗ്സിന്റെ അടുത്ത ക്യാപ്റ്റൻ ആരാകും എന്ന ചോദ്യം ആരാധകർക്കിടയിൽ ഉയർന്നുവരികയാണ്. ധോണിയുടെ പിന്മുറക്കാരൻ ആയി രവീന്ദ്ര ജഡേജയെ പരിഗണിച്ചിരുന്നെങ്കിലും, അദ്ദേഹത്തിന് അവസരം ലഭിച്ചപ്പോൾ അത് അദ്ദേഹത്തിന് മികച്ച രീതിയിൽ നിറവേറ്റാൻ സാധിക്കാതെ പോയ കാഴ്ചയാണ് കണ്ടത്. അതുകൊണ്ടുതന്നെ പുതിയ ക്യാപ്റ്റൻ ആരാകും എന്നത് ആരാധകരെ സംബന്ധിച്ചിടത്തോളം വളരെ ആകാംക്ഷ നിറഞ്ഞ ഒന്നാണ്.

ഇപ്പോൾ, പുറത്തുവരുന്ന റിപ്പോർട്ടുകൾ പ്രകാരം രാജസ്ഥാൻ റോയൽസിന്റെ ക്യാപ്റ്റൻ ആയ മലയാളി വിക്കറ്റ് കീപ്പർ സഞ്ജു സാംസൺ അടുത്ത സീസണിൽ ചെന്നൈ സൂപ്പർ കിംഗ്സിൽ എത്തുകയും, ധോണിയുടെ പിൻമുറക്കാരൻ ആയി സിഎസ്കെയുടെ ക്യാപ്റ്റൻ പദവി ഏറ്റെടുക്കുകയും ചെയ്യും എന്നാണ്. പ്രമുഖ ക്രിക്കറ്റ് അനലിസ്റ്റായ പ്രസന്ന അഘോര ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. പ്രസന്ന രാജസ്ഥാൻ റോയൽസിലെ സഞ്ജുവിന്റെ സഹതാരമായ അശ്വിന്റെ അടുത്ത സുഹൃത്തുകൂടിയാണ്.

ധോണി വിരമിക്കുന്നതോടെ ചെന്നൈ സൂപ്പർ കിങ്സിന് ഒരു ക്യാപ്റ്റൻ മാത്രമല്ല നഷ്ടമാവുക, മറിച്ച് ഒരു വിക്കറ്റ് കീപ്പർ വിടവ് കൂടി അവർക്ക് ഉണ്ടാകും. അതുകൊണ്ടുതന്നെ ഈ രണ്ട് ഗ്യാപ്പുകളും നികത്താൻ നിലവിലുള്ളതിൽ മികച്ച ഓപ്ഷൻ ആണ് സഞ്ജു സാംസൺ എന്നതിനാൽ തന്നെ ഇപ്പോൾ പുറത്തുവരുന്ന റിപ്പോർട്ടുകൾ തള്ളിക്കളയാൻ ആകില്ല. അടുത്ത ഐപിഎൽ സീസണിന് മുൻപായി സഞ്ജുവിനെ ട്രേഡ് ചെയ്യാനാകും ചെന്നൈ സൂപ്പർ കിംഗ്സ് പദ്ധതിയിടുന്നത്.

Rate this post