6 വിക്കെറ്റ് മാസ്സുമായി ബുംറ!! ഇംഗ്ലണ്ട് ആൾ ഔട്ട്!!ഇന്ത്യക്ക് വൻ ലീഡ്
ഇംഗ്ലണ്ട് എതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിൽ അധിപത്യം ശക്തമാക്കി ടീം ഇന്ത്യ. ഒന്നാം ഇന്നിങ്സിൽ ടീം ഇന്ത്യ നേടിയ 396 റൺസിനു മറുപടിയായി ബാറ്റിംഗ് ആരംഭിച്ച ഇംഗ്ലണ്ട് ഒന്നാം ഇന്നിങ്സിൽ വെറും 253 റൺസിൽ എല്ലാവരും ആൾ ഔട്ടായി. സ്റ്റാർ പേസർ ബുംറയുടെ തീ..പ്പൊരി ബൌളിംഗ് തന്നെയാണ് ഇംഗ്ലണ്ടിനെ രണ്ടാം ദിനത്തിൽ തകർത്തത്
ഒന്നാം ഇനിങ്സ് ബാറ്റിങ് ആരംഭിച്ച ഇംഗ്ലണ്ടിനു അതിവേഗ തുടക്കം നൽകി ഓപ്പണർ ക്രോളി ഇന്ത്യക്ക് ഭീക്ഷണി ഉയർത്തി എങ്കിലും 76 റൺസ് നേടിയ ക്രോളി വിക്കെറ്റ് അക്ഷർ പട്ടേൽ വീഴ്ത്തിയതോടെ കളി ഇന്ത്യക്ക് അനുകൂലമായി മാറി. ശേഷം പന്തുമായി എത്തിയ ബുംറ ഇംഗ്ലണ്ട് ബാറ്റിംഗിനെ വരിഞ്ഞു മുറുക്കി.ബുംറ യോർക്കർ, സ്വിങ് ബോളുകളുമായി ഇംഗ്ലണ്ടിനെ വീഴ്ത്തി. ബുംറ 6 വിക്കെറ്റ് വീഴ്ത്തിയതോടെ ഇംഗ്ലണ്ട് ഒന്നാം ഇനിങ്സ് ടോട്ടൽ വെറും 253 റൺസിൽ അവസാനിച്ചു. ഇതോടെ ഇന്ത്യക്ക് ഒന്നാം ഇന്നിങ്സിൽ 143 റൺസ് ലീഡിലേക്ക് എത്താൻ കഴിഞ്ഞു. ഇന്ത്യക്ക് വേണ്ടി ബുംറ പുറമെ കുൽദീപ് 3 യാദവ് വിക്കെറ്റ് വീഴ്ത്തി.
ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ യുവതാരം യശസ്വി ജയ്സ്വാളിന്റെ ഇരട്ട സെഞ്ചുറിയുടെ ബലത്തില്‍ ആദ്യ ഇന്നിങ്സില്‍ 396 റണ്‍സെടുത്തിരുന്നു. ആറിന് 336 എന്ന നിലയില്‍ നിന്നാണ് ഇന്ത്യ ഇന്ന് ബാറ്റിങ് പുനഃരാരംഭിച്ചത്.ഒപ്പം ജയ്സ്വാളിന്റെ ഇരട്ട സെഞ്ചുറിക്ക് തൊട്ടുമുമ്പായി ഇന്ന് ഇന്ത്യക്ക് അശ്വിന്റെ വിക്കറ്റാണ് ആദ്യം നഷ്ടമായത്. 20 റൺസ് നേടിയ അശ്വിനെ ആൻഡേഴ്സൺ പുറത്താക്കി.ഡബിൾ സെഞ്ചുറിക്ക് പിന്നാലെ ജയ്സ്വാളിനെയും ആൻഡേഴ്സൺ പുറത്താക്കി.
വെള്ളിയാഴ്ച മുഴുവന്‍ ക്രീസില്‍ നിന്ന് 179 റണ്‍സടിച്ചെടുത്ത ജയ്സ്വാള്‍ ഇന്ന് തന്റെ ഇന്നിങ്സില്‍ 30 റണ്‍സാണ് കൂട്ടിച്ചേര്‍ത്തത്.സ്കോർ 191 ൽ നിൽക്കെ ബഷിറിനെ സിക്സും ഫോറും അടിച്ചാണ് ജയ്സ്വാൾ ഇരട്ട സെഞ്ചുറിയിലേക്ക് എത്തിയത്.34 റണ്‍സെടുത്ത ഗില്ലാണ് രണ്ടാമത്തെ ടോപ് സ്കോറര്‍. രജത് പടിദാര്‍ 32 റണ്‍സെടുത്തു. മറ്റാര്‍ക്കും 30ന് മുകളില്‍ കടക്കാനായില്ല.