ഇങ്ങനെയൊരു ട്രിക്ക് അറിയാതെ പോയല്ലോ… വീട്ടമ്മമാർക്ക് വരെ അമ്പരപ്പായി മാറുന്ന സൂപ്പർ പാചക ട്രിക്ക്
സദ്യ വിഭവങ്ങളിൽ ഒഴിച്ചു കൂടാനാവാത്ത ഒന്നാണ് അവിയൽ. സദ്യയിൽ മാത്രമല്ല സാധാരണ ദിവസങ്ങളിലും മിക്ക വീടുകളിലും ഉണ്ടാക്കാറുള്ള ഒരു വിഭവമായിരിക്കും അവിയൽ. അവിയൽ ഉണ്ടാക്കുമ്പോൾ കൂടുതൽ രുചി കിട്ടാനായി പരീക്ഷിച്ചു നോക്കാവുന്ന ഒരു റെസിപ്പി വിശദമായി മനസ്സിലാക്കാം.
അവിയൽ ഉണ്ടാക്കാനായി ആവശ്യമായിട്ടുള്ള ചേരുവകൾ നീളത്തിൽ അരിഞ്ഞെടുത്ത കായ, ചേന, മുരിങ്ങക്കായ, ക്യാരറ്റ്, പയർ, പച്ചമുളക്, കറിവേപ്പില, പച്ച വെളിച്ചെണ്ണ, തേങ്ങ, ചെറിയ ഉള്ളി, വെളുത്തുള്ളി, ജീരകം, മഞ്ഞൾപൊടി ഇത്രയും സാധനങ്ങളാണ് ആദ്യം തന്നെ അടി കട്ടിയുള്ള ഒരു പാത്രം എടുത്ത് അതിലേക്ക് ഒരു ടേബിൾസ്പൂൺ അളവിൽ വെളിച്ചെണ്ണ ഒഴിച്ചു കൊടുക്കുക. അതിലേക്ക് മുറിച്ചു വെച്ച പച്ചക്കറികൾ എല്ലാം ചേർത്ത് നല്ലതുപോലെ ഇളക്കുക. ഈയൊരു സമയത്ത് ആവശ്യത്തിന് ഉപ്പു കൂടി ചേർത്ത് കൊടുക്കാവുന്നതാണ്. ശേഷം സ്റ്റൗ ഓൺ ചെയ്തു കുറച്ചു വെള്ളം കൂടി ചേർത്ത് പച്ചക്കറികൾ വേവിച്ചെടുക്കുക.
പച്ചക്കറികൾ പാതി വെന്തു വരുന്ന സമയം കൊണ്ട് അവിയലിലേക്ക് ആവശ്യമായ അരപ്പ് തയ്യാറാക്കാം. മിക്സിയുടെ ജാറിലേക്ക് തേങ്ങ, മഞ്ഞൾപൊടി, ചെറിയ ഉള്ളി, വെളുത്തുള്ളി, ജീരകം, പച്ചമുളക് എന്നിവ ചേർത്ത് ഒന്ന് കറക്കി എടുക്കുക. പാതി വെന്ത പച്ചക്കറികളുടെ കൂട്ടിലേക്ക് ഈ ഒരു അരപ്പ് ചേർത്ത് കുറച്ചുനേരം അടച്ചുവയ്ക്കുക.
അരപ്പ് അവിയലിലേക്ക് നന്നായി ഇറങ്ങി തുടങ്ങുമ്പോൾ കുറച്ച് പച്ച വെളിച്ചെണ്ണ കൂടി തൂവി കൊടുക്കുക. ഈയൊരു സമയത്ത് കുറച്ച് കറിവേപ്പില കൂടി അവിയലിലേക്ക് ചേർത്തു കൊടുത്താൽ സ്വാദ് കൂടുന്നതാണ്. ശേഷം കുറച്ച് കട്ട തൈര് കൂടി അവിയലിലേക്ക് ചേർത്തു കൊടുക്കണം. തൈരും,അരപ്പുമെല്ലാം കഷണങ്ങളിലേക്ക് നന്നായി പിടിച്ച് കഴിഞ്ഞാൽ സ്റ്റൗ ഓഫ് ചെയ്യാവുന്നതാണ്. കൂടുതൽ വിശദമായി മനസ്സിലാക്കാനായി വീഡിയോ കാണാവുന്നതാണ്.