Latest Malayalam News. World Cup Cricket News , World Cup 2022 News , Latest Cricket news, Indian Premier League News, Player Articles, , ISL News, Indian Football News ,Cricket Videos, Results, Point Tables | മലയാളം ന്യൂസ് പോർട്ടൽ

കൊച്ചു കുടുംബത്തിന്റെ കുട കീഴിൽ ഒതുങ്ങുന്ന വീട്..! ചെറിയ ചിലവിൽ വലിയ സ്വപ്നങ്ങൾക്ക് ചിറക് നൽകാം..! | 387 Sqft Small Budget Friendly Home

387 Sqft Small Budget Friendly Home

387 Sqft Small Budget Friendly Home : ഒട്ടുമിക്ക ആളുകൾക്കും ചിലവ് കുറഞ്ഞ വീടുകൾ നിർമ്മിക്കാനാണ് ആഗ്രഹം. അതിന്റെ പ്രധാന കാരണം സാമ്പത്തിക ബുദ്ധിമുട്ട് തന്നെയാണ്. എന്നാൽ ഇവിടെ നമ്മൾ നോക്കാൻ പോകുന്നത് 387 സ്ക്വയർ ഫീറ്റിൽ അഞ്ച് ലക്ഷം രൂപയ്ക്ക് നിർമ്മിക്കാവുന്ന ഒരു അടിപൊളി വീടിന്റെ പ്ലാനും മറ്റ് സൗകര്യങ്ങളുമാണ് നോക്കാൻ പോകുന്നത്. ഒരു കൊച്ചു കുടുബത്തിനു മാതൃകയാക്കാൻ കഴിയുന്ന വീടാണ് നമ്മൾ പരിചയപ്പെടുന്നത്.

സിറ്റ്ഔട്ട്‌, ലിവിങ് അതിനോടപ്പം തന്നെ ഡൈനിങ് ഹാൾ, കോമൺ ടോയ്‌ലെറ്റ്, രണ്ട് ബെഡ്‌റൂം, അടുക്കള അടങ്ങിയ ഒരു പ്ലാനാണ് നോക്കുന്നത്. ഇത്തരം പ്ലാനുകൾ ഈ രീതിയിൽ വീട് പണിയാൻ ആഗ്രഹിക്കുന്നവർക്ക് ഡിസൈൻ ചെയ്യാവുന്നതാണ്. ഒരു സാധാരണ കുടുബത്തിനു കടം വരുത്തി വെക്കാതെ ഈ വീട് നിർമ്മിക്കാൻ കഴിയും.

387 Sqft Small Budget Friendly Home

കോൺക്രീറ്റിൽ നിർമ്മിക്കാൻ ആഗ്രഹമുള്ളവർക്ക് ഏകദേശം ആറര ലക്ഷം. രൂപയ്ക്ക് വീട് നിർമ്മിക്കാൻ കഴിയും. അഞ്ച് രൂപയാണെങ്കിൽ ഓടുകൾ ഉപയോഗിക്കാം. വീടിന്റെ മുഴുവൻ നീളം 6.93നും, വീതി 5.19നുമാണ് വരുന്നത്. മാസ്റ്റർ കിടപ്പ് മുറി വരുന്നത് 250233 സൈസിലാണ് വരുന്നത്. രണ്ടാമത്തെ കിടപ്പ് മുറി വരുന്നത് 224233 എന്ന സൈസുകളിലാണ് വരുന്നത്.

224*317 സൈസിലാണ് ലിവിങ് അതിനോട് ഡൈനിങ് ഹാൾ വരുന്നത്. വീടിന്റെ ഉള്ളിലേക്ക് കാറ്റും, വെളിച്ചവും ലഭിക്കാൻ വേണ്ടി പരമാവധി ജാലകങ്ങൾ വീടിന്റെ ചുറ്റും നൽകിട്ടുണ്ട്. ഒരു കൊച്ച് കുടുബത്തിന് എല്ലാ സൗകര്യങ്ങളോട് നിർമ്മിച്ചെടുത്ത പ്ലാനാണ്. അതുകൊണ്ട് തന്നെ ചിലവ് കുറഞ്ഞ രീതിയിൽ മനോഹരമായ ഡിസൈൻ വേണ്ടവർക്ക് ഈ പ്ലാൻ തിരഞ്ഞെടുക്കാവുന്നതാണ്.

Total Area : 387 SFT

Total Cost : 5 Lakhs

1) Sitout

2) Living With Dining Hall

3) 2 Bedroom

4) Common Toilet

5) Kitchen