സഞ്ജുവിനോട് ആണോടാ നിന്റെ കളി ; സഞ്ജു നൽകിയ മുട്ടൻ പണി വെളിപ്പെടുത്തി ന്യൂസിലാൻഡ് താരം

ക്രിക്കറ്റിൽ എല്ലായിപ്പോഴും താരപ്രഭാവം കൊണ്ട് മാത്രം വിജയം നേടാൻ സാധിക്കണം എന്നില്ല. മികച്ച തന്ത്രങ്ങൾ മെനയുന്നവർക്കായിരിക്കും കളിക്കളത്തിൽ ജയം നേടാൻ സാധിക്കുക. ക്രിക്കറ്റിൽ മറ്റു ടീമുകളെ അപേക്ഷിച്ചു നോക്കുമ്പോൾ ഇന്ത്യക്ക് മാത്രമായി ഒരു ആനുകൂല്യം ഉണ്ട്. അത് ഇന്ത്യയുടെ ബഹുഭാഷാ സംസ്കാരമാണ്. ഏകഭാഷ രാജ്യങ്ങൾ, മൈതാനത്ത് അവരുടെ ഭാഷകളിൽ തന്ത്രങ്ങൾ മെനയുമ്പോൾ അത് എതിരാളികൾക്ക് എളുപ്പത്തിൽ മനസ്സിലാക്കിയെടുക്കാൻ സാധിക്കും.

എന്നാൽ, ഈ ആനുകൂല്യം ഇന്ത്യ എല്ലായിപ്പോഴും പ്രയോജനപ്പെടുത്താറുണ്ട്. മൈതാനത്തിറങ്ങിയ ഇന്ത്യൻ താരങ്ങൾ കൂടുതലും പരസ്പരം ഹിന്ദിയിലാണ് സംസാരിക്കാറുള്ളത്. ഇന്ത്യയല്ലാതെ മറ്റൊരു രാജ്യത്തും ഹിന്ദി സംസാരഭാഷ അല്ലാത്തതിനാൽ, ഇന്ത്യൻ താരങ്ങൾ തമ്മിലുള്ള സംഭാഷണങ്ങൾ എതിർ താരങ്ങൾ മനസ്സിലാക്കുന്നതിൽ പരിമിതിയുണ്ട്. എന്നാൽ ചില സമയങ്ങളിൽ ഇന്ത്യൻ ടീമിനെ ഈ ആനുകൂല്യം പ്രയോജനപ്പെടുത്താൻ സാധിക്കാതെ വരികയും ഉണ്ട്.

പലപ്പോഴും ഓസ്ട്രേലിയ, ഇംഗ്ലണ്ട്, ന്യൂസിലാൻഡ് തുടങ്ങിയ ടീമുകളിലെ കളിക്കാർ ക്രിക്കറ്റിൽ ഉപയോഗിക്കുന്ന ചില ഹിന്ദി പദങ്ങൾ പഠിച്ചു വെക്കാറുണ്ട്. ഇന്ത്യൻ താരങ്ങളുടെ സംസാരത്തിൽ നിന്ന് ഈ വാക്കുകൾ മനസ്സിലാക്കിയെടുക്കാൻ ആണ് എതിർ ടീമിലെ അംഗങ്ങൾ ഈ വിദ്യ കാണിക്കുന്നത്. എന്നാൽ എതിർ ടീമുകളിൽ ഒരു ഇന്ത്യൻ വംശജൻ ഉണ്ടെങ്കിൽ, ഇന്ത്യയ്ക്ക് ഹിന്ദി ഭാഷ എന്ന ആനുകൂല്യം അധികം പ്രയോജനപ്പെടുത്താൻ ആകാറില്ല.

ന്യൂസിലാൻഡിന്റെ ഇന്ത്യൻ വംശജനായ ഇഷ് സോധി, മലയാളി വിക്കറ്റ് കീപ്പർ സഞ്ജു സാംസൺ അദ്ദേഹത്തെ കുഴപ്പിച്ച ഒരു സംഭവം വെളിപ്പെടുത്തിയിരിക്കുകയാണ്. “ഇന്ത്യൻ ടീമിനെതിരെ കളിക്കുമ്പോൾ അവരുടെ സംസാരം എനിക്ക് മനസ്സിലാക്കാൻ സാധിക്കാറുണ്ട്. എന്നാൽ, ഒരിക്കൽ ഞാൻ ബാറ്റ് ചെയ്യാൻ എത്തിയപ്പോൾ സഞ്ജു സാംസൺ ആയിരുന്നു വിക്കറ്റിന് പിന്നിൽ. എനിക്ക് ഹിന്ദി അറിയാം എന്ന് മനസ്സിലാക്കിയ സഞ്ജു, തമിഴ് സംസാരിക്കാൻ ആരംഭിച്ചു. അത് എന്നെ വല്ലാതെ അസ്വസ്ഥനാക്കി,” സോധി പറഞ്ഞു.

3.8/5 - (11 votes)