എട്ടിന്റെ പണിയായി ശിക്ഷ 😳😳😳കോച്ചിനും വിലക്ക് ടീമിനും പിഴശിക്ഷ | Kerala Blasters

Kerala Blasters;കേരള ബ്ലാസ്റ്റേഴ്സും ബംഗളൂരു എഫ്സിയും തമ്മിൽ നടന്ന ഇന്ത്യൻ സൂപ്പർ ലീഗിലെ നോക്കോട്ട് സ്റ്റേജ് മത്സരം ഏറെ വിവാദങ്ങൾ നിറഞ്ഞതായിരുന്നു.എക്സ്ട്രാ ടൈമിൽ ബംഗളുരുവിനായി സുനി ഛേത്രിയുടെ ഗോൾ അനുവദിച്ചതിനെത്തുടർന്ന് കേരള ബ്ലാസ്റ്റേഴ്സ് പരിശീലകൻ ഇവാൻ വുകമനോവിച്ചിന്റെ നേതൃത്വത്തിൽ കളം വിടുകയായിരുന്നു.

ആ വിഷയത്തിൽ കേരള ബ്ലാസ്റ്റേഴ്സ് കുറ്റക്കാരാണ് എന്നുള്ളത് ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ കമ്മിറ്റി വിധിച്ചിരുന്നു.ഇപ്പോഴിതാ ഈ വിഷയത്തിൽ AIFF അച്ചടക്ക കമ്മറ്റി തങ്ങളുടെ ശിക്ഷ പ്രഖ്യാപിച്ചിട്ടുണ്ട്. ടീം 4 കോടി രൂപ പിഴയടയ്ക്കണം. കോച്ച് ഇവാന്‍ വുക്കുമനോവിച്ചിന് 5 ലക്ഷം രൂപ പിഴയും 10 കളിയില്‍ വിലക്കും.മാത്രമല്ല കളി ബഹിഷ്കരിച്ച സംഭവത്തിൽ പരസ്യമായി ബ്ലാസ്റ്റേഴ്സ് മാപ്പ് പറയുകയും വേണം അല്ലെങ്കിൽ പിഴ തുക ആറ് കോടിയായി ഉയർത്തുകയും ചെയ്യും.പരിശീലകൻ പരസ്യമായി മാപ്പ് പറഞ്ഞിട്ടില്ലെങ്കിൽ ഈ പിഴ പത്തുലക്ഷമായി ഉയരുകയും ചെയ്യും.

blasters

ഇനി കേരള ബ്ലാസ്റ്റേഴ്സിനും പരിശീലകനും ചെയ്യാവുന്ന കാര്യം എന്നുള്ളത് ഈ വിധിക്കെതിരെ അപ്പീൽ നൽകുക എന്നുള്ളതാണ്. ഇത്തവണത്തെ സൂപ്പര്‍ കപ്പില്‍ മുതല്‍ വിലക്ക് നിലവില്‍ വരും. സൂപ്പര്‍ കപ്പില്‍ ഗ്രൂപ്പ് ഘട്ടത്തില്‍ മൂന്ന് മല്‍സരങ്ങളില്‍ ഇവാന് ടീമിനൊപ്പം ടച്ച് ലൈനില്‍ നില്‍ക്കാന്‍ സാധിക്കില്ല.നേരത്തെ ബെംഗളൂരു എഫ്സിക്കെതിരായ മത്സരം പൂര്‍ത്തിയാകന്‍ 15 മിനുറ്റ് ശേഷിക്കേ എന്തിനാണ് താരങ്ങളേയും കൂട്ടി കളിക്കളം വിട്ടതെന്ന എഐഎഫ്എഫ് അച്ചടക്ക സമിതിയുടെ നോട്ടീസിന് ഇവാന്‍ വുകോമനോവിച്ച് മറുപടി നല്‍കിയിരുന്നു.

കഴിഞ്ഞ സീസണിലുള്‍പ്പടെയുണ്ടായ വിവാദ റഫറി തീരുമാനങ്ങളില്‍ പ്രതിഷേധിച്ചായിരുന്നു ഇറങ്ങിപ്പോക്ക് എന്നാണ് ഇവാന്‍ അഖിലേന്ത്യാ ഫുട്‌ബോള്‍ ഫെഡറേഷന്റെ അച്ചടക്ക സമിതിക്ക് നല്‍കിയ വിശദീകരണം.ബെംഗളൂരു എഫ്സിക്ക് എതിരായ പ്ലേ ഓഫ് മത്സരം വീണ്ടും കളിക്കണമെന്ന കേരള ബ്ലാസ്റ്റേഴ്സിന്റെ ആവശ്യം നേരത്തെ എഐഎഫ്എഫ് തള്ളിക്കളഞ്ഞിരുന്നു. ഇതാദ്യമായാണ് ഐഎസ്എല്ലില്‍ ഒരു ടീം ബഹിഷ്‌കരണം നടത്തി ഇറങ്ങിപ്പോകുന്നത്.Kerala Blasters

Rate this post