വിശാഖ പട്ടണം ടെസ്റ്റിൽ 106 റൺസിന്റെ വമ്പൻ വിജയവുമായി ഇന്ത്യ . 399 റൺസ് വിജയ ലക്ഷ്യവുമായി ഇറങ്ങിയ ഇംഗ്ലണ്ട് 292 റൺസിന് ഓൾ ഔട്ടായി. ഇതോടെ അഞ്ചു മത്സരങ്ങളുടെ പരമ്പരയിൽ ഇരു ടീമുകളും ഓരോ വിജയം നേടി സമനിലയിലായി. ഇന്ത്യക്കായി ബുമ്രയും അശ്വിനും മൂന്നു വിക്കറ്റ് വീതം വീഴ്ത്തി. 73 റൺസ് നേടിയ സാക് ക്രോളിയാണ് ഇംഗ്ലണ്ടിന്റെ ടോപ് സ്കോറർ.
399 റൺസ് വിജയ ലക്ഷ്യവുമായി ഇറങ്ങിയ ഇംഗ്ലണ്ട് ലഞ്ചിന് പിരിയുമ്പോൾ 6 വിക്കറ്റ് നഷ്ടത്തിൽ 194 റൺസ് എന്നുള്ള നിലയിൽ തകർന്നു. ശേഷവും ഇംഗ്ലണ്ട് പൊരുതി എങ്കിലും ടീം ഇന്ത്യയുടെ ബൌളിംഗ് മികവിനും മുൻപിൽ ബെൻ സ്റ്റോക്സും സംഘവും വീണു. ഇന്ത്യക്ക് വേണ്ടി സ്റ്റാർ പേസർ ജസ്പ്രീത് ബുംറ മൂന്ന് വിക്കെറ്റ് നേടി തിളങ്ങിയപ്പോൾ അശ്വിൻ മൂന്ന് വിക്കറ്റ് നേടി കയ്യടി സ്വന്തമാക്കി. സ്റ്റാർ പേസർ ബുംറ തന്നെയാണ് കളിയിലെ കേമൻ. താരം മത്സരത്തിൽ ആകെ 9 വിക്കെറ്റ് വീഴ്ത്തി.അതേസമയം മത്സര ശേഷം ബുംറ പറഞ്ഞ വാക്കുകളാണ് ശ്രദ്ധേയമായി മാറുന്നത്
“ഞാൻ മുമ്പ് എല്ലാം പറഞ്ഞതുപോലെ, ഞാൻ അക്കങ്ങൾ (റെക്കോർഡ്സ് ) നോക്കാറില്ല.ഞാൻ ചെറുപ്പത്തിൽ തന്നെ അത് ചെയ്തു, അത് എന്നെ വളരെ ഏറെ ആവേശഭരിതനാക്കി. എന്നാൽ ഇപ്പോൾ അത് ഒരു അധിക ലഗേജാണ്. ചെറുപ്പത്തിൽ ഞാൻ പഠിച്ച ആദ്യത്തെ ഡെലിവറി അതാണ് (യോർക്കർ). കളിയിലെ ഇതിഹാസങ്ങളെ കണ്ടാണ് വളർന്നത് . വഖാർ, വസീം, സഹീർ ഖാനെ പോലും കണ്ടു . ഞങ്ങൾ ഒരു വലിയ പരിവർത്തനത്തിലൂടെയാണ് ഇപ്പോഴും കടന്നുപോകുന്നത്, അതിനാൽ എനിക്ക് കഴിയുന്ന വിധത്തിൽ അവരെയെല്ലാം സഹായിക്കേണ്ടത് എൻ്റെ വാൽയ ഉത്തരവാദിത്തമാണെന്ന് ഞാൻ കരുതുന്നു.” ബുംറ തുറന്ന് പറഞ്ഞു.
“ഞങ്ങൾ ചില കാര്യങ്ങൾ ചർച്ച ചെയ്യുന്നു.ഇപ്പോൾ വളരെക്കാലമായി അദ്ദേഹത്തോടൊപ്പം കളിക്കുന്നു (രോഹിത്). അയ്യോ ഇല്ല ശരിക്കും അല്ല (ജിമ്മിയുമായി മത്സരമോ?). ഒരു ക്രിക്കറ്റ് താരത്തിന് മുമ്പ്, ഞാൻ ആ ഒരു ഫാസ്റ്റ് ബൗളിംഗ് ആരാധകനാണ്. ആരെങ്കിലും നന്നായി ചെയ്യുന്നുണ്ടെങ്കിൽ, അവർക്ക് അഭിനന്ദനങ്ങൾ. ഞാൻ സാഹചര്യം, വിക്കറ്റ് എന്നിവ നോക്കുകയും എൻ്റെ ഓപ്ഷനുകൾ എന്താണെന്ന് ചിന്തിക്കുകയും ചെയ്യുന്നു.” ബുംറ അഭിപ്രായം വിശദമാക്കി